Wednesday, September 22, 2010

ലീമാന്‍ ബ്രദേഴ്‌സും സുലൈമാനിയും

ഹ..ഹ..ഹ കാര്യം വളരെ സിംമ്പിളാണ്‌ കേട്ടോ. ഞെട്ടണ്ട. അമേരിക്കന്‍ ബാങ്കും സുലൈമാനിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നത്‌ വേറെ കാര്യം. കഴിഞ്ഞ കുറച്ചു നാളുകളായി അമേരിക്കന്‍ ബാങ്കും സുലൈമാനിയും മാത്രമാണ്‌ മനസ്സില്‍. കാരണമുണ്ട്‌. ഇപ്പോള്‍ ഓഫീസില്‍ കാര്യമായ പണിയൊന്നുമില്ല. സഹപ്രവര്‍ത്തകന്‍ അവധിയെടുക്കുമ്പോള്‍ വര്‍ക്ക്‌ ഉണ്ടാകുമെന്നല്ലാതെ. എന്നാല്‍ പിന്നെ നാട്ടിലേക്ക്‌ പോകാമെന്നുവെച്ചാല്‍ ഇവന്‍മാരൊട്ട്‌ സമ്മതിക്കത്തുമില്ല. ഓഫീസില്‍ മുഖത്തോടുമുഖം നോക്കിയിരിക്കലാണ്‌ പ്രധാനപണി. സഹപ്രവര്‍ത്തകന്‍ അറബി ആയതിനാല്‍ നേരംമ്പോക്കു പറയാന്‍പോലും തോന്നാറില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ കൂടുതല്‍ സുലൈമാനി അകത്താക്കുന്നു. രാവിലെ എത്തിയാല്‍ ആദ്യത്തെ പണി ഒരു സുലൈമാനി അകത്താക്കലാണ്‌. വൈകുന്നേരമാകുമ്പോഴേക്കും നാലഞ്ചെണ്ണം  തീര്‍ക്കും. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുന്നതിനുമുമ്പേ ഓഫീസ്‌ ബോയ്‌ സുലൈമാനിയുമായി എത്തിയിരിക്കും. അങ്ങിനെ പണിയില്ലാത്ത ഒരു പ്രഭാതത്തില്‍ സുലൈമാനി അകത്താക്കിക്കൊണ്ടിരിക്കുമ്പോഴാണ്‌ ഞാന്‍ ആ വാര്‍ത്ത ശ്രദ്ധിക്കുന്നത്‌. ലീമാന്‍ ബ്രദേഴ്‌സ്‌ എന്ന അമേരിക്കന്‍ ബാങ്ക്‌ നിലംപൊത്തിയിട്ട്‌ രണ്ട്‌ വര്‍ഷമാകുന്നു. ശരിയാണ്‌ ഞാന്‍ ഓര്‍ക്കുന്നു. അന്ന്‌ ഏത്‌ ചാനല്‍ വെച്ചാലും ലീമാന്‍ ബ്രദേഴ്‌സിന്റെ വാര്‍ത്തകളായിരുന്നു. ശ്ശെടാ... ഒരു അമേരിക്കന്‍ ബാങ്ക്‌ തകര്‍ന്നതിന്‌ ഇത്രമാത്രം പറയാനെന്തിരിക്കുന്നെന്ന്‌ അന്നൊക്കെ ഞാന്‍ മനസ്സില്‍ ഓര്‍ത്തു. അല്ലെങ്കിലും അമേരിക്കയ്‌ക്ക്‌ അങ്ങിനെതന്നെ വേണം. ബാങ്ക്‌ പൊട്ടട്ടെ. അമേരിക്കന്‍ ബാങ്കും ദുബായിലിരിക്കുന്ന ഞാനും തമ്മില്‍ എന്തു ബന്ധം? മാര്‍ക്‌സിസ്റ്റ്‌ അനുഭാവിയായ എനിക്ക്‌ സന്തോഷം. ലീമാന്‍ ബ്രദേഴ്‌സ്‌ തകര്‍ന്ന്‌ ഏറെ കഴിഞ്ഞില്ല ഇവിടെ ദുബായിലുള്ള എന്റെ നിരവധി സുഹൃത്തുക്കളുടെ ജോലി നഷ്ടപ്പെട്ടു. ചിലര്‍ ഇവിടെതന്നെ ജോലി കണ്ടെത്തിയപ്പോള്‍ മറ്റുചിലര്‍ നാട്ടിലേക്ക്‌ മടങ്ങി. കുറെ കമ്പനികള്‍ ജോലിക്കാരുടെ ശബളം വെട്ടിക്കുറച്ചു. ചിലരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. കമ്പനികള്‍ക്ക്‌ പുതിയ പ്രൊജക്ട്‌ ഇല്ല. ഇപ്പോള്‍ ഞാനടക്കമുള്ളവര്‍ ഓഫീസില്‍ ഈച്ചയാട്ടിയും കൂടുതല്‍ കൂടുതല്‍ സുലൈമാനി അകത്താക്കിയും ഇരിക്കുന്നു. അതിനുള്ള കാരണവും ഈ ലീമാന്‍മാര്‍ തന്നെ. എന്തായാലും പൊട്ടിയിടത്തോളം മതി. ഇനിയുള്ള അമേരിക്കന്‍ ബാങ്കുകളും ലോകത്തുള്ള മറ്റു ബാങ്കുകളും പൊട്ടാതിരിക്കാന്‍ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.
സുഹൃത്തുക്കളെ, അമേരിക്കന്‍ ബാങ്കും സുലൈമാനിയും തമ്മില്‍ മറ്റു ബന്ധങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ എന്നെ അറിയിക്കുമല്ലോ? 

1 comment:

  1. അല്ല സുലൈമാനി കുടിച്ചാല്‍ സര്‍ഗത്മാഗത വര്‍ധിക്കുമോ. ഏയ് അങ്ങിനെ വരാന്‍ വഴിയില്ല. ഞാന്‍ 5 ല്‍ കൂടുതല്‍ സുലൈമാനി ദിവസവും അകത്ത്താക്കുന്നുണ്ട്. എന്നിട്ടും പ്രയോജനം ഒന്നും ഇല്ല.
    ചിലപ്പോള്‍ വല്ല മുല്ലപ്പൂമ്പൊടി ഏറ്റു കിടന്നതാണോ.ആവോ അറിയില്ല. ഏറ്റു കിടന്നാലും സൌരഭ്യം സൌരഭ്യം തന്നെ ആണല്ലോ അല്ലെ. അല്ല ഇനിയിപ്പോ ഏറ്റു കിടന്നതല്ലെങ്കിലോ. എന്തായാലും കൊള്ളാം.
    അല്ല എന്താ നിന്ടെ പ്രശ്നം
    സര്‍ഗത്മാഗതയോ.
    കുറച്ചുനാള്‍ കൂട്ടുകൂടിയെക്കാം
    ചിലപ്പോള്‍ വര്‍ധിച്ചാലോ.
    ഹും ശരി. നോക്കട്ടെ.

    ReplyDelete